Connect with us

Covid19

മുഖ്യമന്ത്രിമാരുമായി 16, 17 തീയതികളില്‍ പ്രധാന മന്ത്രി സംസാരിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ് സ്ഥിതി സംബന്ധിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി ജൂണ്‍ 16, 17 തീയതികളില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കും. ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യവും ആശയവിനിമയത്തില്‍ വിഷയമാകുമെന്ന് സൂചനയുണ്ട്. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയായിരിക്കും ഇത്. മെയ് 11 നാണ് ഇതിനു മുമ്പത്തെ വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്.

കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിമാരുമായി പ്രധാന മന്ത്രി വീണ്ടും ആശയവിനിമയത്തിനൊരുങ്ങുന്നത്. 3,09,389 ആണ് നിലവില്‍ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം. 8,890 പേര്‍ മരിച്ചു. 1,54,131 പേര്‍ക്ക് രോഗം ഭേദമായി.