Connect with us

Kerala

കെഎഎസ് പരീക്ഷക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പി എസ് സി

Published

|

Last Updated

തിരുവനന്തപുരം | കേരള അഡ്മിനിസ്‌ട്രേറ്റിവ് (കെഎഎസ്) പരീക്ഷക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും പിഎസ്‌സിയുടെ വിശ്വാസ്യതയെ തകര്‍ക്കാനുമെന്ന് ചെയര്‍മാന്‍ എം കെ സക്കീര്‍. പിഎസ്‌സിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഒന്നുമറിയാത്തവരാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു.

കെഎഎസിന് മറ്റു പരീക്ഷകള്‍ നടത്തുമ്പോള്‍ ഉപയോഗിക്കുന്ന ഒഎംആര്‍ ഷീറ്റുകളാണ് ഉപയോഗിക്കുന്നത്. എല്ലാ പരീക്ഷകളിലും ഒഎംആര്‍ ഷീറ്റുകളില്‍ രണ്ട് ശതമാനം വരെ തകരാറുകള്‍ വരാം. അവ മാന്വലായി പരിശോധിക്കും. കെഎഎസിന് 6,70,000 ഷീറ്റുകളാണ് പരിശോധിക്കുന്നത്. ഈ പരീക്ഷയുടെ ഒഎംആര്‍ ഷീറ്റുകളിലും ശതമാനം തകരാറുണ്ടായി. അതേതുടര്‍ന്നാണ് മാന്വലായി പരിശോധിക്കാന്‍ 21 ഉദ്യോഗസ്ഥരെ നിയമിച്ചത്. ഫലപ്രഖ്യാപനം വേഗത്തിലാക്കാനാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചതെന്നും എം കെ സക്കീര്‍ വ്യക്തമാക്കി.

ഒഎംആര്‍ ഷീറ്റുകള്‍ മാന്വലായി പരിശോധിക്കുന്നത് പാര്‍ട്ടി അനുഭാവികളെ തിരുകി കയറ്റാനാണെന്നാണ് ആരോപണം ഉയര്‍ന്നത്

Latest