Connect with us

National

വീണ്ടും റിസോർട്ട് രാഷ്ട്രീയം; എം എൽ എ മാരെ "ഒളിപ്പിച്ച്" ഗുജറാത്ത് കോൺഗ്രസ് നേതൃത്വം

Published

|

Last Updated

അഹമ്മദാബാദ്| റിസോർട്ട് രാഷട്രീയവുമായി ഗുജറാത്ത് കോൺഗ്രസ്. രാജ്യസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് നേതൃത്വം തങ്ങളുടെ മുഴുവൻ എം എൽ എ മാരെയും അയൽസംസ്ഥാനമായ രാജസ്ഥാനിലെ സിരോഹി ജില്ലയിലെ അബു റോഡ് റിസോർട്ടിലേക്ക് മാറ്റാൻ തീരുമാനിച്ചു. ബി ജെ പി യുടെ ചാക്കിട്ട് പിടിക്കലിനെ ഭയന്നാണ് പാർട്ടിയുടെ തീരുമാനം.

ഈ മാസം 19നാണ് ഗുജറാത്തിലെ നാല് രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞയാഴ്ച മൂന്ന് കോൺഗ്രസ് എം എൽ എ മാർ പാർട്ടിയിൽ നിന്ന് രാജിവെച്ചിരുന്നു. ഇതോടെ നിയമസഭയിലെ 182 അംഗസംഖ്യയിൽ കോൺഗ്രസിന്റെ അംഗസംഖ്യ 65 ആയി ചുരുങ്ങി.

ചാക്കിട്ട് പിടിക്കലിനെ ഭയന്ന് പാർട്ടി കഴിഞ്ഞ രണ്ട് ദിവസമായി തങ്ങളുടെ എം എൽ എ മാരെ ഗുജറാത്തിലെ വിവിധ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച രാത്രിയാണ് കോൺഗ്രസ് നേതൃത്വം തെക്കൻ ഗുജറാത്ത് മേഖലയിൽപ്പെട്ട തങ്ങളുടെ 20 എം എൽ എ മാരെ സിറോഹിയിലെ റിസോർട്ടിലേക്ക് മാറ്റിയത്. എല്ലാ എം എൽ എ മാരെയും അങ്ങോട്ട് മാറ്റാൻ തീരുമാനിച്ചതായും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

പാർട്ടി പ്രാതനിധ്യം 65 ആയി കുറഞ്ഞതോടെ രാജ്യസഭാ സീറ്റിലേക്ക് രണ്ട് പ്രതിനിധികളെ എങ്കിലും എത്തിക്കുക എന്നത് കോൺഗ്രസിന് കടുത്ത വെല്ലുവിളിയാണ്. ഭരത് സിൻഹ്‌സോളങ്കി, ശക്തിസിൻഹ് ഗോഹിൽ എന്നിവർ രാജ്യസഭയിലേക്ക് കോൺഗ്രസ് സ്ഥാനാർഥകളായി മത്സരിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ എം എൽ എ മാരെ റിസോർട്ടിൽ താമസിപ്പിക്കാനാണ് തീരുമാനം. നിരവധി എം എൽ എ മാർ റിസോർട്ടിലേക്ക് എത്തിയതായും ബാക്കുയുള്ളവർ ഇന്ന് വൈകുന്നേരം എത്തുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

---- facebook comment plugin here -----

Latest