Techno
വിപണിയിലിറങ്ങി നിമിഷങ്ങൾക്കകം വിറ്റു തീർന്നു; വൺ പ്ലസ് 8 വിൽപ്പന ഇനി 11ന്

ന്യൂഡൽഹി | ആമസോൺ, വൺപ്ലസ് വെബ്‌സൈറ്റ് എന്നിവ വഴി ആരംഭിച്ച വൺപ്ലസ് 8 5ജി വിൽപ്പന ഇനി ഈ മാസം 11ന് പുനരാംരഭിക്കും. ഇന്ന് ഉച്ചക്ക് 12 മണിക്ക് വിപണിയിലെത്തിയ ഫോൺ നിമിഷങ്ങൾക്കകം വിറ്റു തീർന്നു. കഴിഞ്ഞമാസം 29ന് വിൽപ്പനെക്കെത്തുമെന്ന് കമ്പനി അറിയിച്ചിരുന്നെങ്കിലും കൊവിഡ് 19 സുരക്ഷാനിർദേശങ്ങളുടെ ഭാഗമായി നീട്ടി വെക്കുകയായിരുന്നു.
ഫ്ലാഷ് സെയിൽസിലൂടെ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ പരിമിതമായ വിൽപ്പനയാണ് കമ്പനി നടത്തിയത്. 6 ജി ബി റാം 128 ജി ബി സ്‌റ്റോറേജുമുള്ള ഈ ഫോണിന്റെ ഇന്ത്യൻ വിപണിയിലെ വില 41,999 രൂപയാണ്. 8 ജി ബി റാം 128 ജി ബി സ്റ്റോറേജുമുള്ള മോഡലിന് 44,999 രൂപയാണ്. 12 ജി ബി + 256 ജി ബി മോഡലുകളുടെ റീട്ടെയിൽ. 44,999 രൂപ. 49,999 രൂപ. ട്രിപ്പിൾ റിയർ ക്യാമറകൾ, ഓക്‌സിജൻ ഒ എസ് 10, സ്‌നാപ്ഡ്രാഗൺ 865 സോക്ക് എന്നീ സവിശേഷതകളോടെയാണ് വൺ പ്ലസ് 8 വന്നിരിക്കുന്നത്.
---- facebook comment plugin here -----