National
ന്യൂഡൽഹിയിൽ കാറിനടിയിൽപ്പെട്ട് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ന്യൂഡൽഹി| തലസ്ഥാന നഗരിയിൽ കാറിനടിയിൽപ്പെട്ട് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ഇന്ന് രാവിലെ പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിലാണ് സംഭവം. രാധിക എന്ന പത്ത് മാസം പ്രായമുള്ള കുഞ്ഞാണ് മെഴ്‌സിഡസ് ബെൻസിനടിയിൽപ്പെട്ട് ചതഞ്ഞരഞ്ഞ് മരിച്ചത്. കാർ ഡ്രൈവർ അഖിലേഷിനെ(31) പോലീസ് അറസ്റ്റ് ചെയ്തു.
വീടിന് പുറത്തുള്ള പാർക്കിംഗ് ഏരിയയിൽ കളിക്കുകയായിരുന്നു കുഞ്ഞ് കാർ പുറകോട്ടേക്ക് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽ പെടുകയായിരുന്നെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ദീപക് പുരോഹിത് പറഞ്ഞു. ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് കൈമാറും.
രാധികയുടെ പിതാവ് സെക്യൂരിറ്റി ഗാർഡാണ്. എലിവേറ്റർ ബിസിനസ് നടത്തുന്ന ജസ്ബീർ സിംഗിന്‌റേതാണ് കാർ. സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
---- facebook comment plugin here -----