Gulf
കൊവിഡ് സുരക്ഷാനിർദേശങ്ങൾ ലംഘിച്ച് ബീച്ചിലെത്തി; ദുബൈയിൽ ഒറ്റ ദിവസം 221 പേർക്ക് പിഴ

ദുബൈ | കൊവിഡ്-19 വ്യാപനത്തിനെതിരെ അധികൃതർ നിർദേശിച്ച സുരക്ഷാ മാർഗനിർദേശങ്ങൾ ലംഘിച്ച് ദുബൈയിലെ ബീച്ചുകളിലെത്തിയ സന്ദർശകർക്ക് 221 പേർക്ക് പിഴ ചുമത്തിയതായി ദുബൈ പോർട്ട് പോലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ സഈദ് അൽ മദനി അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇത്രയും പേർക്ക് പിഴ നൽകിയത്.
ബീച്ചുകളിലേക്കുള്ള പ്രവേശനവിലക്ക് നീക്കിയ മെയ് 30 മുതൽ നിർദേശങ്ങൾ ലംഘിച്ച 316 ബീച്ച് സന്ദർശകർക്ക് പിഴ ചുമത്തിയതായും അദ്ദേഹം അറിയിച്ചു. ഫെയ്‌സ് മാസ്‌ക് ധരിക്കാത്തതിനും ശാരീരിക അകലം പാലിക്കാത്തതിനുമാണ് ഭൂരിഭാഗം പേർക്കും പിഴ നൽകേണ്ടി വന്നത്. 3,000 ദിർഹമാണ് പിഴ തുക. ബീച്ചുകളിലെ പോലീസ് പട്രോളിംഗിന് പുറമെ ഡ്രോണുകളും പരിശോധനക്ക് ഉപയോഗിക്കുന്നുണ്ട്.
---- facebook comment plugin here -----