Gulf
ഇത്തിഹാദ് ട്രാൻസ്ഫർ യാത്ര ജൂൺ 10 മുതൽ

അബുദാബി | യൂറോപ്പ്, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ 20 നഗരങ്ങളെ അബുദാബിയുമായി ബന്ധിപ്പിച്ച് ഇത്തിഹാദ് എയർവേയ്‌സ് ട്രാൻസ്ഫർ യാത്ര ഈ മാസം 10ന് ആരംഭിക്കും. മെൽബൺ, സിഡ്‌നി എന്നിവിടങ്ങളിൽ നിന്ന് ലണ്ടനിലെ ഹീത്രോയിലേക്ക് ഇത്തിഹാദ് അടുത്തിടെ ലിങ്കുകൾ ആരംഭിച്ചിരുന്നു. ഇതോടെ ലണ്ടനിൽനിന്ന് അബുദാബി വഴി നേരിട്ട് ട്രാൻസ്ഫർ വിമാനം വഴി വരാനും പോകാനും കഴിയും.
അബുദാബി വഴിയുള്ള ട്രാൻസ്ഫർ വിമാനങ്ങൾ ഇപ്പോൾ ജക്കാർത്ത, കറാച്ചി, ക്വാലാലംപൂർ, മനില, മെൽബൺ, സിയോൾ, സിംഗപ്പൂർ, സിഡ്‌നി, ടോക്കിയോ എന്നിവിടങ്ങളിൽ നിന്ന് ആംസ്റ്റർഡാം, ബാഴ്‌സലോണ, ബ്രസൽസ്, ഡബ്ലിൻ, ഫ്രാങ്ക്ഫർട്ട്, ജനീവ, ലണ്ടൻ ഹീത്രോ, മാഡ്രിഡ്, മിലാൻ, പാരീസ് ചാൾസ് ഡി ഗല്ലെ, സൂറിച്ച് എന്നിവ ഉൾപ്പെടെ യൂറോപ്പിലെ പ്രമുഖ നഗരങ്ങളിലേക്ക് ലഭ്യമാണ്.
ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ വിശദവിവരങ്ങൾക്ക് ഇത്തിഹാദ് എയർവേയ്‌സ് വെബ്‌സൈറ്റിലെ “ട്രാൻസ്ഫർ” പേജ് സന്ദർശിക്കണം. യു എ ഇ, അന്താരാഷ്ട്ര സർക്കാറുകൾ, റെഗുലേറ്ററി, ആരോഗ്യ മന്ത്രാലയം എന്നിവരുടെ നിർദേശങ്ങൾ കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ പാലിക്കുന്നുണ്ടെന്ന് ഇത്തിഹാദ് അറിയിച്ചു. മാത്രമല്ല പകർച്ചവ്യാധിയെ അതിജീവിക്കാനുള്ള രാജ്യത്തിന്റെ ശ്രമത്തിൽ തനതായ പങ്കുവഹിക്കുകയും ചെയ്യുന്നു.