Connect with us

Kerala

കോഴിക്കോട് മലവെള്ളപ്പാച്ചിലില്‍ കൗമാരക്കാരനെ കാണാതായി

Published

|

Last Updated

കോഴിക്കോട് | ജില്ലയിലെ മലയോര മേഖലയായ പുന്നക്കലിന് സമീപമുള്ള ഉറുമി പവര്‍ ഹൗസിന് സമീപം കുളിക്കാനിറങ്ങിയ കൗമാരക്കാരനെ മലവെള്ളപ്പാച്ചിലില്‍ കാണാതായി. മുക്കം പൂളപ്പൊയില്‍ സ്വദേശി ആനിസ് റഹ്മാന്‍ (17) ആണ് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്.

ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് സംഭവം. ആനിസ് അടക്കം മൂന്ന് പേരാണ് പവര്‍ ഹൗസിന് സമീപം കുളിക്കാനിറങ്ങിയത്. രക്ഷപ്പെട്ട മറ്റ് രണ്ട് പേരാണ് വിവരമറിയിച്ചത്. മലയോര മേഖലയില്‍ ഉച്ചക്ക് ശേഷം വ്യാപക മഴയാണ് റിപ്പോര്‍ട്ട് ചെയ്തത്. കനത്ത മഴയും മഴവെള്ളപ്പാച്ചിലും കാരണം കാണാതായ കൗമാരക്കാരന് വേണ്ടിയുള്ള തിരച്ചില്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.