Kerala
കഠിനകുളം ബലാത്സംഗ കേസ്: പ്രതികൾക്കെതിരേ പോക്‌സോയും

kerതിരുവനന്തപുരം| കഠിനകുളത്ത് ഭർത്താവിന്റെ ഒത്താശയോടെ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാല് പ്രതികൾക്കെതിരേ പോക്‌സോയും ചുമത്തി കേസെടുത്തു. മൻസൂർ, അക്ബർ ഷാ,അർഷാദ്, നൗഫൽ എന്നിവർക്കെതിരേയാണ് പോക്‌സോ ചുമത്തിയത്. ബലാത്സംഗത്തിനിരയായ യുവതിയുടെ മകനെ ഇവർ മർദിച്ചെന്ന് തെളിഞ്ഞതിനെ തുടർന്നാണ് പോക്‌സോ ചുമത്തിയത്.
പ്രതികൾ അമ്മയെ ഉപദ്രവിച്ചെന്നും തന്നെ അടിച്ചെന്നും കുട്ടി പോലീസിന് മൊഴി നൽകിയിരുന്നു. യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസ് കൂടാതെയാണ് ഇപ്പോൾ പോക്‌സോ കൂടി ചുമത്തിയിരിക്കുന്നത്. അതേസമയം, കേസിൽ വീട്ടമ്മയുടെ ഭർത്താവ് ഉൾപ്പെടെ ആറ് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മറ്റൊരു പ്രതിയായ നൗഫലിനായി തിരച്ചിൽ തുടരുകയാണ്. പ്രതികളെ ഇന്ന് കോടതയിൽ ഹാജരാക്കും. ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ച ശേഷം യുവതിയെ മകന്റെ മുന്നിലിട്ട് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.