Kerala
കൊവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ ഗള്‍ഫില്‍ മരിച്ചു

ആലപ്പുഴ/ പത്തനംതിട്ട/ തിരുവനന്തപുരം | കൊവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ ഗള്‍ഫില്‍ മരിച്ചു. ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. മാവേലിക്കര മാങ്കാംകുഴി ശ്രീകൃഷ്ണ ഭവനം ദേവരാജന്‍ (62)ആണ് ദുബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. വര്‍ഷങ്ങളായി കുടുംബസമേതം ദുബൈയിലാണ്. ഭാര്യക്കും മക്കള്‍ക്കും കൊവിഡ് സുഖപ്പെട്ടിരുന്നു.
പത്തനംതിട്ട നെല്ലിക്കാല സ്വദേശിയാണ് കൊവിഡ് ബാധിച്ച് ബഹ്‌റൈനില്‍ മരിച്ചത്. നെല്ലിക്കാല ചെമ്പകത്തിനാല്‍ റവ. സി സി മാമന്റെ മകന്‍ നൈനാന്‍ സി മാമനാണ് മരിച്ചത്. ഭാര്യ: കുഴിക്കാല മേലേതെക്കെകാലായില്‍ ബെറ്റി.
തിരുവനന്തപുരം കടകംപള്ളി ആനയറ സ്വദേശി ശ്രീകുമാർ (61) കുവൈത്തിൽ മരിച്ചു. സ്വകാര്യ കമ്പനിയിൽ സ്റ്റോർ മാനേജരായിരുന്നു. അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഗീത, മക്കൾ: മാളു, മീനു.
---- facebook comment plugin here -----