Covid19
ബഹ്‌റൈനിലേക്ക് പോയ പയ്യോളി സ്വദേശിക്ക് കൊവിഡ്; പയ്യോളിയില്‍ ജാഗ്രത

കോഴിക്കോട് |പയ്യോളിയില്‍ നിന്ന് വിദേശത്തേക്ക് പോയ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ബഹ്‌റൈനിലെ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ജൂണ്‍ രണ്ടിനാണ് പയ്യോളി സ്വദേശി ബഹ്‌റൈനില്‍ എത്തിയത്. വിമാനത്താവളത്തിലെ സ്രവ പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.
ഇദ്ദേഹത്തിന് രോഗം പകര്‍ന്നത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.വിദേശത്തേക്ക് പോവുന്നതിന് മുന്‍പ് നഗരസഭ പരിധിയിലെ നിരവധിയാളുകളുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ബന്ധുക്കളോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കി. ഇയാള്‍ ടിക്കറ്റ് എടുത്ത ട്രാവല്‍സും ഇയാള്‍ സന്ദര്‍ശിച്ച മറ്റു രണ്ടു സ്ഥാപനങ്ങളും അടച്ചു. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക ഉടന്‍ തയ്യാറാക്കും.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പയ്യോളി നഗരസഭ ഓഫീസിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചു. പയ്യോളി ടൗണില്‍ നിയന്ത്രണം ശക്തമാക്കും.