Connect with us

Covid19

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 68 ലക്ഷം കടന്നു; മരണം നാല് ലക്ഷത്തോട് അടുക്കുന്നു

Published

|

Last Updated

ന്യൂയോര്‍ക്ക് | ആഗോളതലത്തില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,97,000 കവിഞ്ഞിട്ടുണ്ട്. അമേരിക്കയില്‍ 19,52,000ത്തില്‍ അധികം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ആകെ മരണം 1,11,000 കടന്നിട്ടുണ്ട്. ബ്രസീലില്‍ 6,43,000ത്തില്‍ അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. റഷ്യയില്‍ 4,50,000ത്തിന് അടുത്ത് കൊവിഡ് രോഗികളാണുള്ളത്. ഇന്നലെയും ബ്രസീലില്‍ ആയിരത്തിന് മുകളില്‍ ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചു.  ഇന്നലെ സ്‌പെയിനില്‍ 318 കേസുകളും ഇറ്റലിയില്‍ 518 കേസുകളുമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.

ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ഇന്നലെ ഒരാള്‍ മാത്രമാണ് സ്‌പെയിനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇറ്റലിയില്‍ 85 പേരും മരിച്ചു. ഇന്ത്യയിലെയും കൊവിഡ് കേസുകളിലെ വര്‍ധന ആശങ്ക പടര്‍ത്തുന്നുണ്ട്.

അതേസമയം, ലോകമാകെ കൊവിഡ് 19 വൈറസ് ബാധ പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച് നയത്തില്‍ ലോകാരോഗ്യ സംഘടന മാറ്റം വരുത്തി.

അറുപത് കഴിഞ്ഞവരും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും മെഡിക്കല്‍ മാസ്‌ക് ധരിക്കണം. നേരത്തെ അസുഖബാധിതര്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ നിലപാട്.