National
തബ്‌ലീഗ് സമ്മേളനം: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് വ്യാപനത്തിന് കാരണമായെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന ഡല്‍ഹി നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തെ കുറിച്ച് സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഇതുസംബന്ധിച്ച് ഡല്‍ഹി ക്രൈം ബ്രാഞ്ച് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും സമയബന്ധിതമായി ഇത് പൂര്‍ത്തീകരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
മാര്‍ച്ച് 21 ന് തന്നെ മര്‍കസ് അധികൃതരെ വിവരം അറിയിക്കുകയും വിദേശ, ആഭ്യന്തര അതിഥികളെ അതത് സ്ഥലങ്ങളിലേക്ക് തിരിച്ചയക്കാന്‍ ആവശ്യപ്പെടുകയും ചെയ്തുവെങ്കിലും ആരും ഗൗനിച്ചില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ തള്ളിയും സാമൂഹിക അകലം ലംഘിച്ചും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുയായികളോട് ആഹ്വാനം ചെയ്ത് തബ്‌ലീഗ് ജമാഅത്ത് തലവന്‍ മൗലാന മുഹമ്മദ് സഅദ് നടത്തിയ ഓഡിയോ സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നുവെന്നും കേന്ദ്രം സുപ്രിം കോടതിയില്‍ വ്യക്തമാക്കി.
വിദേശികള്‍ക്ക് അനുവദിച്ച മിഷനറി വിസ സംബന്ധിച്ച് വിസ മാനുവലിലെ 87ാം ഖണ്ഡിക കേന്ദ്രം കോടതിയില്‍ ഉദ്ധരിച്ചു. വിദേശികളുടെ ഏകലക്ഷ്യം മിഷനറി പ്രവര്‍ത്തനമാണെന്നും മതപരിവര്‍ത്തനം പാടില്ലെന്നുമാണ് ഈ ഖണ്ഡികയില്‍ വ്യക്തമാക്കുന്നത്. വിസ നയപ്രകാരം, പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രസംഗകര്‍ക്കും സുവിശേഷകന്മാര്‍ക്കും വിസ അനുവദിക്കില്ലെന്നും മാനുവലില്‍ വിശദീകരിക്കുന്നതായി കേന്ദ്രം കോടതിയെ ബോധിപ്പിച്ചു.

തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ തെറ്റായ കാരണം കാണിച്ച് ടൂറിസം വിസ നേടിയതായി കേന്ദ്രം വ്യക്തമാക്കി. അവരുടെ പാസ്‌പോര്‍ട്ടുകളും വിസ അപേക്ഷാ ഫോമുകളുടെ പകര്‍പ്പുകളും ഇതിന് തെളിവാണെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.