Connect with us

National

കശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക്കിസ്ഥാന്‍

Published

|

Last Updated

ശ്രീനഗര്‍ |  ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചുള്ള പാക്കിസ്ഥാന്റെ പ്രകോപനം തുടരുന്നു. കത്വ, സാമ്പ സെക്ടറുകളിലെ ജനവാസ മേഖലകളിലേക്കാണ് വെടിനിര്‍ത്തല്‍ ലംഘിച്ച് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. 12 വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. വീടുകള്‍ക്ക് ഉള്ളിലേക്ക് വരെ ബുള്ളറ്റുകള്‍ എത്തി. പ്രദേശത്ത് ബി എസ് എഫ് നടത്തുകയാണ്.

അതിനിടെ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ സൈന്യം വധിച്ചു. വെടിവെപ്പില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. രജൗരി ജില്ലയിലെ കലാക്കോട്ട് മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ആണ് സുരക്ഷ സേന ഒരു തീവ്രവാദിയെ വധിച്ചത്.