Covid19
ആരാധനാലയങ്ങളുടെ നിയന്ത്രണം നീക്കല്‍; മതനേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

തിരുവനന്തപുരം | കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം നീക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ മതനേതാക്കളുമായി ചര്‍ച്ച നടത്തി. ആരാധനാലയങ്ങള്‍ക്കുള്ള നിയന്ത്രണത്തില്‍ ഇളവ് വേണമെന്നാണ് എല്ലാവരും ആവശ്യപ്പെട്ടത്. സാമൂഹിക അകലം പാലിച്ചുകൊണ്ട് ആരാധനാലയങ്ങളില്‍ പ്രവേശിക്കാനുള്ള അനുമതി നല്‍കണമെന്നായിരുന്നു പൊതുവില്‍ ഉയര്‍ന്ന ആവശ്യം. എന്നാല്‍, ചര്‍ച്ചയില്‍ തീരുമാനം കൈക്കൊണ്ടിട്ടില്ല.
ചര്‍ച്ചയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിക്കുമെന്നും കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന മറുപടിക്കനുസരിച്ച് വിഷയത്തില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
---- facebook comment plugin here -----