Eranakulam
പറവൂര്‍ മണീടില്‍ കരിങ്കല്‍ ക്വോറിയിടിഞ്ഞ് ഒരാള്‍ മരിച്ചു; മറ്റൊരാളെ രക്ഷപ്പെടുത്തി


മണീട് കരിങ്കല്‍ ക്വോറിയില്‍ അപകടമുണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഫയര്‍ഫോഴ്‌സ്, പോലീസ് ഉദ്യോഗസ്ഥര്‍
കൊച്ചി | പറവൂരില്‍ കരിങ്കല്‍ കോറിയിടിഞ്ഞ് ഒരു തൊഴിലാളി മരിച്ചു. പാറക്കെട്ടിനുള്ളില്‍ കുടുങ്ങിയ മറ്റൊരു തൊഴിലാളിയെ രക്ഷപ്പെടുത്തി. കാട്ടാംമ്പള്ളി മറ്റത്തില്‍ ശശി എന്ന തൊഴിലാളിയാണ് അപകടത്തില്‍പെട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചത്.
മണീട് വില്ലേജ് ഓഫീസിന് സമീപം പ്രവത്തിക്കുന്ന കരിങ്കല്‍ ക്വാറിയിലാണ് ദുരന്തമുണ്ടായത്. ബുധനാഴ്ച ഉച്ചക്ക് 12.3ഓടെയായിരുന്നു അപകടം. സംഭവസ്ഥലത്ത് പോലീസും ഫയര്‍ഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഇതര സംസ്ഥാന തൊഴിലാളിയെയാണ് പാറമടക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
---- facebook comment plugin here -----