Covid19
ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപകരെ അവഹേളിച്ച സംഭവം: നാല് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം | കൊവിഡ് പശ്ചാത്തലത്തില്‍ വിക്ടേഴ്‌സ് ചാനല്‍ വഴി കഴിഞ്ഞ ദിവസം തുടങ്ങിയ ഓണ്‍ലൈന്‍ പഠനത്തില്‍ ക്ലാസെടുത്ത അധ്യാപകരെ സമൂഹ മാധ്യമങ്ങളില്‍ അവഹേളിച്ചതിന് നാല് പേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരെല്ലാം പ്ലസ് ടു വിദ്യാര്‍ഥികളാണ്. പുതുതായി രൂപീകരിച്ച വാട്‌സാപ് ഗ്രൂപ്പിലെ അംഗങ്ങളാണ് നാല് പേരും. മൊബൈല്‍ ഫോണുകള്‍ സൈബര്‍ ക്രൈം പൊലീസ് പിടിച്ചെടുത്തു. മലപ്പുറം സ്വദേശിയായ അഡ്മിനുവേണ്ടി അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് പറഞ്ഞു.
അധ്യാപികമാര്‍ക്കെതിരെ സാമൂഹമാധ്യമങ്ങളിലുണ്ടായ അവഹേളനത്തിനെതിരെ വ്യാപക വിമര്‍ശനമാണുണ്ടായത്.
കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്ന അധ്യാപകരെ ഫെയ്‌സ്ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടെ ട്രോളിയവര്‍ക്കെതിരെ നടപടി സമൂഹത്തിന്റെ എല്ലാ മേഖലയില്‍ നിന്നും ഉയര്‍ന്നിരുന്നു. വിഷശയം ചൂണ്ടിക്കാട്ടി കൈറ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ എ ഡി ജി പി മനോജ് എബ്രഹാമിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇത്രക്കും തരംതാന്ന രീതിയില്‍ പരാമര്‍ ഉണ്ടായ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് കേസെടുക്കുകയായിരുന്നു.
സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ പഠന സംവിധാനത്തില്‍ ക്ലാസെടുത്ത അധ്യാപകരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചവര്‍ക്കെതിരെ യുവജന കമ്മിഷന്‍ സ്വമേധയാ കേസ് എടുത്തിരുന്നു. അധ്യാപകര്‍ക്കെതിരെ ലൈംഗിക ചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമന്റുകളും പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് കേസ്.