Connect with us

Kerala

ജനശതാബ്ദി എക്‌സ്പ്രസ് പുറപ്പെട്ടത് കോഴിക്കോട്ട് നിന്ന്; കണ്ണൂരില്‍നിന്നും കയറേണ്ടവരുടെ യാത്ര മുടങ്ങി

Published

|

Last Updated

കണ്ണൂര്‍ | തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്‌സ്പ്രസ് പുറപ്പെട്ടത് കോഴിക്കോട്ടു നിന്ന്. തിങ്കളാഴ്ച പുലര്‍ച്ചെ 4.50ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുമെന്ന് അറിയിച്ചിരുന്ന ട്രെയിന്‍ കോഴിക്കോട്ട് നിന്നാക്കാന്‍ റെയില്‍വേ തീരുമാനിച്ചത് യാത്രക്കാര്‍ക്ക് ഇരുട്ടടിയായി . കണ്ണൂരില്‍നിന്നും ടിക്കറ്റ് റിസര്‍വ് ചെയ്തവരുടെ യാത്ര ഇത് കാരണം മുടങ്ങി. മുന്നറിയിപ്പൊന്നും ഇല്ലാതെയാണ് റെയില്‍വേയുടെ നടപടി.

ട്രെയിന്‍ പുറപ്പെടുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് സ്റ്റേഷനില്‍ എത്താനും റെയില്‍വേ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ട്രെയിന്‍ പുറപ്പെടുന്നത് കോഴിക്കോട്ടു നിന്നാക്കിയതോടെ കണ്ണൂരില്‍ നിന്നുള്ളവരുടെ യാത്ര മുടങ്ങി. യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കുമെന്നും റെയില്‍വേ അറിയിച്ചു.

കൊവിഡ് വ്യാപനം രൂക്ഷമായ കണ്ണൂരില്‍ യാത്രക്കാര്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധന നടത്താന്‍ ആരോഗ്യവകുപ്പിന്റെ സഹകരണമില്ലാത്തതിനാലാണ് ട്രെയിന്‍ പുറപ്പെടുന്നത് കോഴിക്കോട്ടേക്ക് മാറ്റിയതെന്നാണ് വിവരം. വരും ദിവസങ്ങളിലും ജനശതാബ്ദി എക്‌സ്പ്രസ് കണ്ണൂരില്‍നിന്നും പുറപ്പെടുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

---- facebook comment plugin here -----

Latest