Kerala
വീരേന്ദ്രകുമാര്‍ തൂലികയും നാക്കും ചലിപ്പിച്ചത് നേരിന് വേണ്ടി; സിറാജ് മാനേജിംഗ് എഡിറ്റര്‍ അലി അബ്ദുല്ല

കോഴിക്കോട് | മതേതര ജനാധിപത്യ മൂല്ല്യങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നേതാവായിരുന്നു എം പി വീരേന്ദ്രകുമാര്‍ എം പിയെന്ന് സിറാജ് മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല. ഇന്ത്യയില്‍ ഫാസിസ്റ്റ് അജന്‍ഡയുടെ കടക്കല്‍ കത്തിവെക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന് പടനയിച്ച വ്യക്തിയാണ് അദ്ദേഹം. ബാബരി മസ്ജിദ് പ്രശ്‌നം, ഗാട്ട് കരാര്‍, ആഗോള വത്ക്കരണം, സ്വകാര്യ വത്ക്കരണം തുടങ്ങിയ വിഷയങ്ങളില്‍ തന്റെ തൂലികയും നാക്കും ചലിപ്പിച്ചത് നേരിന് വേണ്ടിയായിരുന്നു. ആര്‍ദ്രതയും വിജ്ഞാന തൃഷ്ണയുമുള്ള ആവിഷ്‌കര്‍ത്താവായിരുന്ന അദ്ദേഹം. ഇന്ത്യാ രാജ്യം എന്നും അനുസ്മരിക്കുന്ന നേതാവാകും അദ്ദേഹമെന്നും അലി അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----