Connect with us

Kerala

ഒരു വിദ്യാലയവും ഫീസ് വര്‍ധിപ്പിക്കരുത്; രക്ഷിതാക്കളെ പിഴിയരുത്: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഒരു വിദ്യാലയവും ഈ ഘട്ടത്തില്‍ ഫീസ് വര്‍ധിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധിയുടെ കാലത്ത് രക്ഷിതാക്കളെ പിഴിയുന്ന സമീപനം പാടില്ല. തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വരുമാന മാര്‍ഗം തടസ്സപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിനു പകരം ബുദ്ധിമുട്ടിക്കുന്ന ചില പ്രവണതകള്‍ കണ്ടുവരുന്നുണ്ട്. ചില സ്വകാര്യ സ്‌കൂളുകള്‍ ഫീസ് കുത്തനെ കൂട്ടിയത് ഇത്തരത്തിലൊന്നാണ്.

ഫീസ് ഇനത്തില്‍ വന്‍ തുക വര്‍ധിപ്പിക്കുകയും അത് അടച്ചതിന്റെ രസീതുമായി വന്നാല്‍ മാത്രമേ അടുത്ത വര്‍ഷത്തേക്കുള്ള പുസ്തകങ്ങള്‍ നല്‍കുകയുള്ളൂ എന്ന് ചില സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് അംഗീകരിക്കാനാകില്ല. വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ സ്‌കൂളുകള്‍ ഉള്‍പ്പെടെ നിലവിലെ സാഹചര്യത്തിനനുസൃതമായി പഠനരീതി ക്രമീകരിക്കണം. ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും വേണം.