Connect with us

Covid19

ലോകത്ത് കൊവിഡ് മരണം 3,52,156 ആയി; അമേരിക്കയില്‍ മരണം ഒരു ലക്ഷം കടന്നു

Published

|

Last Updated

വാഷിംഗ്ടണ്‍ | ലോകത്താകെ ഇതുവരെ 56,81,655 പേര്‍ക്കാണ് കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 3,52,156 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 24,30,517 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.

അതേ സമയം അമേരിക്കയില്‍ കൊവിഡ് മരണം ഒരു ലക്ഷം കടന്നു. 1,00,064 പേരാണ് ഇതുവരെ അമേരിക്കയില്‍ മരണത്തിന് കീഴടങ്ങിയത്. ഇപ്പോഴും ദിനംപ്രതി പതിനായിരക്കണക്കിന് അളുകള്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിക്കുന്നത്. 17,13,607 പേര്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 11,44,765 പേര്‍ ചികിത്സയിലാണ്. 4,68,778 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം അമേരിക്ക 1,160,774, ബ്രസീല്‍ 3,92,360, റഷ്യ 3,62,342, സ്‌പെയിന്‍ 2,83,339, ബ്രിട്ടന്‍ 2,65,227, ഇറ്റലി 2,30,555, ഫ്രാന്‍സ് 1,82,722, ജര്‍മനി 1,81,288, തുര്‍ക്കി 1,58,762, ഇന്ത്യ 1,50,793 എന്നിങ്ങനെയാണ് കണക്കുകള്‍.

ഈ രാജ്യങ്ങളില്‍ മരണം അമേരിക്ക 1,00,572 , ബ്രസീല്‍ 24,549, റഷ്യ 3,807, സ്‌പെയിന്‍ 27,117, ബ്രിട്ടന്‍ 37,048, ഇറ്റലി 32,955, ഫ്രാന്‍സ് 28,530, ജര്‍മനി 8,498, തുര്‍ക്കി 4,397, ഇന്ത്യ 4,344 എന്നിങ്ങനെയാണ്