Connect with us

Covid19

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് ഒന്‍പത് പേര്‍കൂടി മരിച്ചു; 646 പേര്‍ക്ക് രോഗബാധ

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് ചൊവ്വാഴ്ച ഒന്‍പതു പേര്‍ മരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 127 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 646 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ പുറത്തുനിന്നും എത്തിയവരാണ്. ചൊവ്വാഴ്ച 611 പേര്‍ രോഗമുക്തി നേടി.

ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് (509) ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 17,728 ആയി. ഇവരില്‍ 11640 പേരും ചെന്നൈയില്‍ ഉള്ളവരാണ്. 8256 ആണ് നിലവില്‍ ആക്ടീവ് കേസുകള്‍.

12 വയസില്‍ താഴെയുള്ള 1088 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.