Connect with us

Kerala

ഇളവുകള്‍ നല്‍കിയതോടെ പലയിടത്തും ജനക്കൂട്ടം; അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ലോക്ഡൗണില്‍ ഇളവു നല്‍കിയതോടെ സംസ്ഥാനത്ത് പലയിടത്തും ജനങ്ങള്‍ കൂട്ടംകൂടുന്ന സ്ഥിതി ഉണ്ടായെന്നും ഇത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മരണാനന്തര ചടങ്ങിന് 20പേരേ പാടുള്ളൂ എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, ഇതില്‍ കൂടുതല്‍പേര്‍ പലഘട്ടങ്ങളിലായി മരണവീട്ടില്‍ കയറി ഇറങ്ങുന്ന സാഹചര്യം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവാഹത്തിന് 50പേര്‍ക്കാണ് അനുമതി. ഇത് ലംഘിച്ച് വിവാഹത്തിനു മുന്‍പും ശേഷവും ആളുകള്‍ കൂടുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ കര്‍ശനമായ നിലപാട് വേണ്ടിവരും. വാഹനങ്ങളില്‍ നിയന്ത്രണം ലംഘിച്ച് ആളുകളെ കയറ്റുന്നവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകര്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നത് കര്‍ശനമാക്കണം. പിപിഇ കിറ്റുകള്‍ ധരിക്കാതെ രോഗികളുമായി ഇടപഴകരുത്. പൊലീസ് ഉദ്യോസ്ഥരും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.