Covid19
ചായ, ജ്യൂസ് കടകളിലെ കുപ്പി ഗ്ലാസുകള്‍ അണുവിമുക്തമാക്കിയ ശേഷം മാത്രമെ വീണ്ടും ഉപയോഗിക്കാവൂ

തിരുവനന്തപുരം | ചായ, ജ്യൂസ് കടകളിലെ കുപ്പി ഗ്ലാസുകള്‍ വെള്ളത്തില്‍ മുക്കിയെടുക്കുക മാത്രം ചെയ്ത ശേഷം വീണ്ടും ഉപയോഗിക്കുന്ന പ്രവണത അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാള്‍ കുടിച്ച ശേഷം അണുവിമുക്തമാക്കിയ ശേഷം മാത്രമെ മറ്റൊരാള്‍ക്ക് അതേ ഗ്ലാസില്‍ ചായ പകര്‍ന്നു കൊടുക്കാന്‍ പാടുള്ളൂ.
ഓരോ തവണയും അണുനശീകരണം നടത്തണമെന്നും ഇല്ലെങ്കില്‍ രോഗപ്പകര്‍ച്ചക്കു കാരണമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
---- facebook comment plugin here -----