Connect with us

National

മഹാമാരിക്കാലത്തും സാധാരണക്കാരുടെ അവകാശ സംരക്ഷണം കോടതികള്‍ ഉറപ്പാക്കണം: ജസ്റ്റിസ് ചന്ദ്രചൂഢ്

Published

|

Last Updated

ന്യൂഡല്‍ഹി | മഹാമാരിയെ പിടിച്ചുകെട്ടാന്‍ സര്‍ക്കാര്‍ നടപടി ശക്തമാക്കിയിട്ടുണ്ടെങ്കിലും പൗരന്മാരുടെ അവകാശം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തെ കുറിച്ച് ഓര്‍മിപ്പിച്ച് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. പൊതുജനാരോഗ്യ പ്രതിസന്ധി അടക്കമുള്ള എല്ലാ അടിയന്തരഘട്ടങ്ങളിലും കോടതികള്‍ക്ക് വലിയ അധികാരമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പൊതുജനാരോഗ്യം പ്രതിസന്ധി നേരിടുമ്പോള്‍ പൊതുജനങ്ങളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കാന്‍ വര്‍ധിച്ച തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകും. അതേസമയം, സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും നോക്കാതെ, പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കോടതികള്‍ക്കാണ്. മാത്രമല്ല, സര്‍ക്കാര്‍ ഉത്തരവാദിത്വവും ക്രമസമാധാനവും കോടതികള്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

മഹാമാരി കാലത്ത്, കോടതിയില്‍ വെര്‍ച്വല്‍ രീതിയില്‍ വാദം കേള്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. അവക്കൊരിക്കലും സാധാരണ വാദംകേള്‍ക്കലിന് പകരമാകില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു. ഹൈദരാബാദിലെ ന്യായ ഫോറം ഓഫ് നാഷനല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Latest