Connect with us

Covid19

കൊറോണ പ്രതിരോധ വാക്‌സിന്റെ ആദ്യഘട്ടം വിജയകരമായത് ശുഭസൂചനയെന്ന് ഗവേഷകർ

Published

|

Last Updated

ബീജിംഗ് | ചൈനയില്‍ കൊറോണ വൈറസിന് എതിരായ വാക്‌സിന്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയകരമായതായ റിപ്പോർട്ടുകൾ ശുഭസൂചനയാണെന്ന് ഗവേഷകർ. എന്നാല്‍ വാക്‌സിന്‍ പൂര്‍ണവിജയമായെന്ന് ഇപ്പോള്‍ പറയുന്നത് വളരെ നേരത്തെയായിപ്പോകുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് നല്ലൊരു വാര്‍ത്തയാണെന്ന് ബോസ്റ്റണിലെ ബെത്ത് ഇസ്രായേല്‍ ഡീകോണസ് മെഡിക്കല്‍ സെന്ററിലെ വാക്‌സിന്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ഡാനിയേല്‍ ബറൂച്ച് പറഞ്ഞു.

18നും 60നും ഇടയില്‍ പ്രായമുള്ള 108 പേരിലാണ് ചെെന വാക്‌സിന്‍ പരീക്ഷിച്ചത്. ഇവരില്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ രണ്ടാഴ്ചക്കകം ടി സെല്ലുകള്‍ എന്നറിയപ്പെടുന്ന രോഗ പ്രതിരോധ കോശങ്ങള്‍ ഉതപാദിപ്പിക്കപ്പെട്ടതായി ഗവേഷകര്‍ പറയുന്നു. പ്രതിരോധ കുത്തിവയ്പ്പിന് ശേഷം 28 ദിവസത്തിനുള്ളില്‍ ആന്റിബോഡികള്‍ ഉയര്‍ന്നതായും കണ്ടെത്തി. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ശാസ്ത്ര വെബ്‌സൈറ്റായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വാക്‌സിന്‍ പരിശോധിക്കുന്നതിനുള്ള ആദ്യ ഘട്ട പരീക്ഷണമാണ് ഇപ്പോള്‍ നടന്നത്. ഈ ഘട്ടത്തില്‍ പ്രധാനമായും 9വാക്‌സിന്‍ സുരക്ഷിതമാണോ എന്നാണ് പരിശോധിക്കുന്നത്. ഇതിന്റെ ഫലപ്രാപ്തി തെളിയിക്കുന്നതിന് ആയിരക്കണക്കിന്, ഒരുപക്ഷേ ലക്ഷക്കണക്കിന്, ആളുകളില്‍ പരീക്ഷണം ആവശ്യമാണ്.

ഇന്ത്യ ഉള്‍പ്പെടെ ലോകത്ത് വിവിധ രാജ്യങ്ങള്‍ കൊറോണ വാക്‌സിന്‍ പരീക്ഷണം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ആഗോളതലത്തില്‍ ഭീതി വിതക്കുന്ന കൊറോണയില്‍ നിന്ന് രക്ഷനേടാന്‍ വാക്‌സിനിലൂടെ മാത്രമേ സാധിക്കൂവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

Latest