ചെറിയ പെരുന്നാള്‍ നിസ്‌കാരം വീടുകളില്‍ വച്ച് നിര്‍വഹിക്കണം: സഊദി ഇസ്‌ലാമിക കാര്യ മന്ത്രി

Posted on: May 22, 2020 10:08 pm | Last updated: May 22, 2020 at 10:08 pm

ദമാം | കൊവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സഊദിയില്‍ ചെറിയ പെരുന്നാള്‍ നിസ്‌കാരം വീടുകളില്‍ വെച്ച് നിര്‍വഹിക്കണമെന്ന് സഊദി ഇസ്‌ലാമിക കാര്യ മന്ത്രി ഡോ: അബ്ദുല്‍ ലത്വീഫ് ആലു ശൈഖ് രാജ്യത്തെ ഇമാമുമാര്‍ക്ക് അയച്ച പ്രത്യേക സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.

കൊവിഡ് വൈറസ് പടരുന്നത് തടയാന്‍ സഊദിയില്‍ കനത്ത മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതിന്റെ ഭാഗമായാണ് ഇരുഹറമുകള്‍ ഒഴികെയുള്ള പള്ളികളില്‍ ജമാഅത്ത്, ജുമുഅ, തറാവീഹ് നിസ്‌കാരങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചതെന്നും പള്ളികളിലോ ഈദ് ഗാഹുകളിലോ പെരുന്നാള്‍ നിസ്‌കാരങ്ങള്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.