Connect with us

Gulf

'അബ്ഷിറില്‍' കൂടുതല്‍ സേവനങ്ങള്‍; ഇനിമുതല്‍ നവജാത ശിശുക്കളെയും രജിസ്റ്റര്‍ ചെയ്യാം

Published

|

Last Updated

ദമാം | സഊദി ആഭ്യന്തര മന്ത്രലായത്തിന്റെ വെബ്‌സൈറ്റായ “അബ്ഷിറില്‍” കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി. ഇനിമുതല്‍ രാജ്യത്ത് ജനിക്കുന നവജാത ശിശുക്കളുടെ വിവരങ്ങള്‍ മാതാപിതാക്കളുടെ രേഖകളില്‍ ചേര്‍ക്കുന്നതിനാണ് പുതുതായി അബ്ഷിര്‍ വഴി രജിസ്റ്റര്‍ ചെയ്യാന്‍ അവസരം.

പുതിയ ഓണ്‍ലൈന്‍ സേവനങ്ങള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്താന്‍ സാധിക്കും. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അബ്ഷിര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇതിനകം 50 ലക്ഷത്തിലധികം പേര്‍ ഉപയോഗിച്ചു കഴിഞ്ഞു.

Latest