Connect with us

National

ഉം പുന്‍ ഉച്ചയോടെ തീരം തൊടും; ബംഗാളിലും ഒഡീഷയിലും കനത്ത കാറ്റും മഴയും

Published

|

Last Updated

ന്യൂഡല്‍ഹി | തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉം പുന്‍ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരത്ത് എത്തുമെന്ന് കലാവസ്ഥ വിഭാഗത്തിന്റെ പ്രവചനം. നിലവില്‍ ഒഡീഷയിലെ പാരാദ്വീപിന് 180 കിലോമീറ്റര്‍ അകലെയുള്ള ചുഴലിക്കാറ്റ് ഉച്ചയോടെ ബംഗാള്‍ തീരത്ത് ആഞ്ഞുവീശുമെന്നാണ് റിപ്പോര്‍ട്ട്. കാറ്റിന്റെ വേഗത കുറഞ്ഞ് സൂപ്പര്‍ സൈക്ലൂണ്‍ ഭീഷണിയില്‍ നിന്ന് മാറിയിട്ടുണ്ടെങ്കിലും ഇരു സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത തുടരുകയാണ്.

മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റടിക്കുന്നത്. മുന്‍കരുതടല്‍ നടപടികളുമായി തീരദേശ വാസികളെ ബംഗാളും ഒഡീഷയും ഒഴുപ്പിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗാള്‍ തീരത്തു നിന്നും മൂന്നു ലക്ഷം പേരെയും ഒഡീഷന്‍ തീരത്തു നിന്നും 11 ലക്ഷം പേരെയുമാണ് ഒഴിപ്പിച്ചതെന്ന് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി. തീരപ്രദേശത്ത് കനത്ത നാശനഷ്ടങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. സുരക്ഷക്കായി സൈനിക സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. 3000ത്തോളം ദുരന്ത നിവാരണ സേനയാണ് ഇരു സംസ്ഥാനങ്ങളിലുമായി എത്തിച്ചിരിക്കുന്നത്. കൂടുതല്‍ സൈനികരെ റിസര്‍വ്വിലും നിര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സൈക്ലോണിന്റെ പ്രഭാവത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇവിടങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.