Covid19
ടി എന്‍ പ്രതാപന്റെയും അനില്‍ അക്കരയുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം | ക്വാറന്റൈനില്‍ കഴിയുന്ന ടി എന്‍ പ്രതാപന്‍ എം പിക്കും അനില്‍ അക്കര എം എല്‍ എക്കും കൊവിഡ് ഇല്ലെന്ന് റിപ്പോര്‍ട്ട്. ഇവരുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവാണ്. വാളയാര്‍ അതിര്‍ത്തിയില്‍ വച്ച് കൊവിഡ് ബാധിതനായ വ്യക്തിയുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് പ്രതാപനോടും അനിലിനോടും ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. ക്വാറന്റൈനില്‍ കഴിയുന്നതിനിടെയാണ് ഇവരുടെ സ്രവ പരിശോധന നടത്തിയത്.
കൊവിഡ് ബാധിതനുമായി സമ്പര്‍ക്കത്തില്‍ വന്ന മന്ത്രി എ സി മൊയ്തീനെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതാപന്‍ വീട്ടിലും അനില്‍ അക്കര എം എല്‍ എ ഓഫീസിലുമാണ് ക്വാറന്റൈനില്‍ കഴിയുന്നത്.
---- facebook comment plugin here -----