Connect with us

Covid19

കൊവിഡ് സഹായം; ഇന്ത്യയിലേക്ക് 200 മൊബൈല്‍ വെന്റിലേറ്ററുകള്‍ അയക്കുമെന്ന് ട്രംപ്

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി യുഎസ്. ഇന്ത്യയിലേക്ക് 200 മൊബൈല്‍ വെന്റിലേറ്ററുകള്‍ അയക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഒരു വെന്റിലേറ്ററിന് ഏകദേശം പത്ത് ലക്ഷത്തോളം രൂപ (13,000 ഡോളര്‍) വില വരും. കോവിഡ് പ്രതിരോധ വാക്‌സിനായി അമേരിക്കയും ഇന്ത്യയും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ട്രംപ് ട്വിറ്ററില്‍ വ്യക്തമാക്കി.

മെയ് അവസാനവാരമോ, ജൂണ്‍ ആദ്യത്തിലോ വെന്റിലേറ്ററുകള്‍ ഇന്ത്യയില്‍ എത്തിക്കും. മഹാമാരിയുടെ സമയത്ത് ഇന്ത്യക്കും നരേന്ദ്ര മോദിക്കുമൊപ്പം നില്‍ക്കുന്നുവെന്നും അദൃശ്യനായ ഈ ശത്രുവിനെ നാം ഒരുമിച്ച് തോല്‍പ്പിക്കുമെന്നും ട്രംപ് ട്വീറ്റില്‍ വ്യക്തമാക്കി.

യുഎസിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഇന്ത്യ മലമ്പനി പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റി അയച്ചിരുന്നു. ഇതിനുള്ള നന്ദി സൂചകമെന്നോണമാണ് 200 മൊബൈല വെന്റിലേറ്ററുകള്‍ യുഎസ് ഇന്ത്യക്ക് സംഭാവന ചെയ്യുന്നത്.