Connect with us

Covid19

പ്രധാനമന്ത്രിക്ക് അതിഥി തൊഴിലാളികളോട് കരുണയില്ല; രാജ്യം നിരാശയില്‍- കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് മാഹാമാരിക്കിടെ അധികാരികള്‍ കൈ ഒഴിഞ്ഞതിനെ തുടര്‍ന്ന് സ്വന്തം വീടുകളിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ അവസ്ഥ ഹൃദയഭേദകമെന്ന് കോണ്‍ഗ്രസ്. ഇവരുടെ ദുരിതം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പ്രധാനമന്ത്രിക്ക് അതിഥി തൊഴിലാളികളോട് സഹാനുഭൂതി ഇല്ലാത്തതാണ് രാജ്യത്തെ നിരാശയിലാക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെ വാല പറഞ്ഞു. പ്രധാനമന്ത്രി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിതിന് പിന്നാലെയായിരുന്നു സുര്‍ജെ വാലയുടെവിമര്‍ശം.

താങ്കളുടെ സഹാനുഭൂതി ഇല്ലായ്മയും സംവേദനക്ഷമതയുടെ അഭാവവും ദശലക്ഷക്കണക്കിന് ആളുകളുടെ ദുരിതങ്ങള്‍ പരിഹരിക്കുന്നതില്‍ ഇന്ത്യയെ പരാജയപ്പെടുന്നുത്തുന്നു. മോദിയുടെ പ്രസംഗം രാജ്യത്തിനും മാധ്യമങ്ങള്‍ക്കും വെറും ഒരു തലക്കെട്ട് മാത്രമാണ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു. അതിനിടെ കൊവിഡിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് ഇന്നലെയാണ് മോദി പ്രഖ്യാപിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പുറത്തുവിടും.