Connect with us

National

ലോക്ക്ഡൗണ്‍ ഇത്തരത്തില്‍ തുടരാനാകില്ല; ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കണം: രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി| ലോക്ക്ഡൗണിനു ശേഷമുള്ള പദ്ധതികളില്‍ കേന്ദ്ര സര്‍ക്കാര്‍ സുതാര്യത വരുത്തേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ്സ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി.ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാതെ ലോക്ക്ഡൗണ്‍ ഈ രീതിയില്‍ തുടരാകാനില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വീഡിയോ പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്ക്ഡൗണ്‍ കാരണം ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് പിന്തുണ നല്‍കാതെ നമുക്കിങ്ങനെ തുടരാനാവില്ല. സ്വിച്ചിടുന്നതു പോലെ കാര്യങ്ങളാവാന്‍ലോക്ക് ഡൗണ്‍താക്കോലല്ല. ഒരു പാട് കാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ട്.ലോക്ക്ഡൗണ്‍മാനസിക പ്രയാസങ്ങളും ഉണ്ടാക്കും.സ്വിച്ചിടുന്നതും ഓഫാക്കുന്നതുപോലെയുമല്ല കാര്യങ്ങളെന്ന് സര്‍ക്കാരും മനസ്സിലാക്കേണ്ടതുണ്ട്-രാഹുല്‍ ഗാന്ധി പറഞ്ഞു
നിലവില്‍, ആളുകള്‍ വളരെ ഭയപ്പെടുന്നുണ്ട്. സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ തുറക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഭീതി ഒഴിവാക്കി ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.