Connect with us

Covid19

കൊവിഡ്: റെയില്‍വേയുടെ ഐസോലേഷന്‍ കോച്ചുകള്‍ 215 സ്റ്റേഷനുകളില്‍ വിന്യസിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വൈറസ് വ്യാപനം കൂടാനുള്ള സാധ്യത മുന്‍നിര്‍ത്തി റെയില്‍വേ ഐസൊലേഷന്‍ കോച്ചുകള്‍ സജ്ജീകരിച്ചു. 5150 കോച്ചുകളാണ് റെയില്‍വേ ഇതുവരെ ഐസൊലേഷന്‍ കോച്ചുകളാക്കി മാറ്റിയിട്ടുള്ളത്. രാജ്യത്തെ 215 റെയില്‍വേ സ്റ്റേഷനുകളിലായി ഇവ വിന്യസിക്കാനാണ് തീരുമാനം. കൊവിഡ് വൈറസ് ബാധ സംശയിക്കുന്നവരെയോ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെയോ ആണ് ഐസൊലേഷന്‍ കോച്ചുകളിലെ കൊറോണ കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കുക. വൈറസ് ബാധ സംശയിക്കുന്നവരെയും സ്ഥിരീകരിച്ചവരെയും പാര്‍പ്പിക്കാനുള്ള പ്രത്യേക കോച്ചുകള്‍ റെയില്‍വെ സ്റ്റേഷനുകളിലുണ്ടാവും.

23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള സ്റ്റേഷനുകളിലാണ് ഐസൊലേഷന്‍ കോച്ചുകള്‍ എത്തിക്കുക. ഇവിടെ പ്രവേശിപ്പിച്ചവരില്‍ ആരുടെയെങ്കിലും ആരോഗ്യനില മോശമായാല്‍ ഉടന്‍ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റും. കൊവിഡ് 19 ആശുപത്രികളുമായി സഹകരിച്ചാവും കൊറോണ കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനം. ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു.

മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെല്ലാം ഇത്തരം കൊവിഡ് കെയര്‍ സെന്ററുകളുണ്ടാവും. പഞ്ചാബ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, അസം, അരുണാചല്‍ പ്രദേശ്, ഹരിയാണ, പശ്ചിമ ബംഗാള്‍, ജമ്മു – കശ്മീര്‍, മധ്യപ്രദേശ്, തെലങ്കാന, ബിഹാര്‍, ആന്ധ്രപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഢ്, ത്രിപുര, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് റെയില്‍വെ ഐസൊലേഷന്‍ കോച്ചുകള്‍ സ്ഥാപിക്കുക.

Latest