Connect with us

Covid19

മഹാ നഗരങ്ങള്‍ കേന്ദ്രീകരിച്ച് രാജ്യത്ത് അതിവേഗം കൊവിഡ് പരക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്തെ വലിയ നഗരങ്ങളും ഹോട്ട്‌സ്‌പോട്ടുകളും കേന്ദ്രീകരിച്ച് കൊവിഡ് 19 അതിവേഗം വ്യാപിപ്പിക്കുന്നു. നേരത്തെ കൊവിഡ് കേസുകള്‍ ഇരട്ടിക്കുന്നത് 12 ദിവസത്തിലാണെങ്കില്‍ ഇത് 11 ആയി കുറഞ്ഞത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഇന്നലെ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 3561 കേസുകളും 89 മരണങ്ങളുമാണ്. കൊവിഡ് ബാധിതര്‍ അരലക്ഷം കടന്നു. 52952 പേര്‍ക്കാണ് വിവിധ സംസ്ഥാനങ്ങളിലായി രോഗം ബാധിച്ചത്. 1,783 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 15,266 പേര്‍ക്കാണ് രോഗം ഭേദമായത്. നിലവില്‍ 35902 പേരാണ് ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ മാത്രം 1233 കേസുകളും 34 മരണവുമുണ്ടായി. ആദ്യമായാണ് മഹാരാഷ്ട്രയില്‍ 1200 കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് ഇതുവരെ 16758 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 651 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഗുജറാത്തിലും അതിവേഗം രോഗം വ്യാപിക്കുകയാണ്. ഇന്നലത്തെ 380 അടക്കം6625 പേര്‍ക്ക് ഗുജറാത്തില്‍ രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെയുണ്ടായ 28 മരണം അടക്കം 396 പേരുടെ ജീവനും പൊലിഞ്ഞു.

രാജ്യ തലസ്ഥാനത്ത് 5532 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 65 മരണവുമുണ്ടായി. ഇന്നലെ 428 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ലോക്ക്ഡൗണിന് വലിയ ഇളവുകള്‍ ഡല്‍ഹിയില്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് ഇന്നലെ ഇത്ര പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ 4829 രോഗബാധിതരായപ്പോള്‍ 35 മരണമുണ്ടായി. രാജസ്ഥാനില്‍ 3317 രോഗികളും 92 മരണവും മധ്യപ്രദേശില്‍ 3138 രോഗികളും 185 മരണവും ഉത്തര്‍ പ്രദേശില്‍ 2998 രോഗികളും 60 മരണവും റിപ്പോര്‍ട്ട് ചെയ്തു.

 

 

Latest