Kerala
കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
		
      																					
              
              
            
കാസര്‍കോട് | കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ്‌വണ്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കാഞങ്ങാട് അരയികടവിലെ രാജന്റെ മകന്‍ ഋതിന്‍ രാജാണ് മരിച്ചത്. മറ്റ് രണ്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ ഋതിന്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവര്‍ വിവരമറിയിച്ചതനുസരിച്ച് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. അരമണിക്കൂറിന് ശേഷം ഋതിനെ കണ്ടെത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

