Connect with us

Kerala

കേരളത്തി നിന്നും അതിഥി തൊഴിലാളികളുമായി ട്രെയിന്‍ ഒഡീഷയിലെത്തി; പിണറായിക്ക് നന്ദി അറിയിച്ച് ഒഡീഷ മുഖ്യമന്ത്രി

Published

|

Last Updated

ഭുവനേശ്വര്‍ | കേരളത്തില്‍ നിന്നും 1150 അതിഥി തൊഴിലാളികളുമായി യാത്രതിരിച്ച പ്രത്യേക ട്രെയിന്‍ ഭുവനേശ്വറില്‍ എത്തി. ഞായറാഴ്ച രാവിലെയാണ് ട്രെയിന്‍ ഗഞ്ചാം ജില്ലയിലെ ജഗന്നാഥ്പുര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.

പ്രാഥമിക പരിശോധനക്ക് ശേഷം 26 പ്രത്യേകം വാഹനങ്ങളില്‍ വീടുകളിലേക്ക് യാത്രയാക്കി.
ട്രെയിന്‍ എത്തിയതിന് പിറകെ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് കേരളത്തിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി അറിയിച്ചു ട്വീറ്റ് ചെയ്തു. ഒഡീഷ തൊഴിലാളികള്‍ക്ക് എല്ലാവിധ പരിരക്ഷയും ഉറപ്പാക്കുകയും സുരക്ഷിതമായി തിരികെ എത്താന്‍ സഹായിച്ചതിലും കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിക്കുന്നു. ഓപ്പറേഷന്‍ ശുഭയാത്രക്കായി സഹകരിച്ച റെയില്‍വേ മന്ത്രിക്കും നന്ദി- നവീന്‍ പട്‌നായിക് ട്വീറ്റില്‍ തുടര്‍ന്നു പറഞ്ഞു

---- facebook comment plugin here -----

Latest