Connect with us

Covid19

മൊറട്ടോറിയം ആനുകൂല്ല്യം ബേങ്കുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്നുണ്ടോയെന്ന് പരിശോധിക്കണം: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി |  കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന്് രാജ്യത്ത് ബേങ്ക് വയ്പകള്‍ക്കായി പ്രഖ്യാപിച്ച മൂന്ന് മാസത്തെ മൊറട്ടോറിയം അനുകൂല്യം ബേങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ റിസര്‍വ് ബേങ്കിന് സുപ്രീം കോടതി നിര്‍ദശം. ആര്‍ ബി ഐയുടെ മൊറട്ടോറിയം വിജ്ഞാപനവുമായി ബന്ധപ്പെട്ടുള്ള ഒരു ഹരജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിസന്ധി ഘട്ടത്തില്‍ ആര്‍ ബി ഐ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ എന്തുതന്നെ ആയാലും അതൊന്നും ബേങ്കുകള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്നും കോടതി നിരീക്ഷിച്ചു. ഇതിനായി കൃത്യമായി മാര്‍ഗനിര്‍ദേശങ്ങള്‍ ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പരാതിക്കാരന്‍ ഉന്നയിച്ച വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍ ബി ഐ പ്രഖ്യാപിച്ചനയങ്ങള്‍ ബങ്കിംഗ് മേഖലയില്‍ നടപ്പാക്കിയിട്ടുണ്ടോയെന്ന് റിസര്‍വ് ബേങ്കിനോട് കൃത്യമായി നിരീക്ഷിക്കാനും കോടതി ആവശ്യപ്പെട്ടു.

 

 

Latest