Connect with us

Kerala

പാലക്കാട്ട് നിന്നും കാണാതായ ബ്യൂട്ടീഷന്‍ കൊല്ലപ്പെട്ടു; കോഴിക്കോട് സ്വദേശി കസ്റ്റഡിയില്‍

Published

|

Last Updated

പാലക്കാട് | കൊല്ലം കൊട്ടിയം മുഖത്തല തൃക്കോവില്‍വട്ടം നടുവിലക്കരയില്‍ നിന്നു കാണാതായ സുചിത്ര(42) യെ യുവാവ് കൊന്ന് കുഴിച്ചുമൂടിയതായി കണ്ടെത്തല്‍. പാലക്കാട് മണലിയിലെ ഹൗസിങ് കോളനിയിലെ വാടക വീട്ടില്‍വെച്ചാണ് കൊല നടത്തിയതെന്ന് പ്രതി മൊഴി നല്‍കി. കൊല്ലം ജില്ലാക്രൈംബ്രാഞ്ച് സംഘം സ്ഥലത്ത് പരിശോധന നടത്തിവരികയാണ്.

യുവതിയെ കൊലപ്പെടുത്തി മൃതദേഹം വീടിന്റെ മതിലിനോട് ചേര്‍ന്ന് കുഴിച്ചുമൂടിയെന്ന് സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവ് മൊഴി നല്‍കി. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്. അന്വേഷണ സംഘം ഇരുവരും താമസിച്ചിരുന്ന മണലിയിലെ വീട്ടില്‍ യുവാവിന്റെ സാന്നിധ്യത്തില്‍ തിരച്ചില്‍ നടത്തുന്നത്.

കൊല്ലത്ത് ഒരു സ്ഥാപനത്തില്‍ ബ്യൂട്ടിഷന്‍ ട്രെയിനറായ യുവതി മാര്‍ച്ച് 17 ന് ആലപ്പുയില്‍ ഭര്‍ത്താവിന്റെ അമ്മക്കു സുഖമില്ലെന്നു പറഞ്ഞാണ് സ്ഥാപനത്തില്‍ നിന്നു ഇറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് സംഭവം പുറത്തുകൊണ്ടുവന്നത്.

Latest