Covid19
അതിജീവനത്തിനായി പുനരുജ്ജീവന പദ്ധതികള്‍ തയ്യാറാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം | കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിനുണ്ടായ തിരിച്ചടികളെ അതിജീവിക്കുന്നതിനായി പുനരുജ്ജീവന പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
വൈറസ് വ്യാപനത്തിന്റെ ഈ ഘട്ടത്തില്‍ പുതിയ നിരവധി പ്രതിസന്ധികള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങള്‍, കൃഷി, വ്യവസായം മൃഗസംരക്ഷണം, ഐടി, ഫിഷറീസ്, ടൂറിസം തുങ്ങിയ മേഖലകളില്‍ ഉണ്ടായ തിരിച്ചടികള്‍ മറികടക്കുക പെട്ടെന്ന് സാധ്യമല്ല. ഇതിനായി അതത് മേഖലകളിലെ വിദഗ്ധരുമായി ചര്‍ച്ചചെയ്ത് വിശദമായ പുനരുജ്ജീവന പദ്ധതി തയ്യാറാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ നാട് പിന്നിലേക്ക് പോകാതിരിക്കാനുള്ള പദ്ധതികളാണ് രൂപപ്പെടുത്തേണ്ടത്. ഇതിന് അതത് വകുപ്പ് സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ഓരോ വകുപ്പിന്റെയും പദ്ധതികള്‍ പ്രത്യേകമായി തയ്യാറാക്കും. അവ സമാഹരിച്ച് സംസ്ഥാനത്തിന്റെ ആകെ പദ്ധതിക്ക് രൂപംനല്‍കും. ഇതിനു പുറമേ ആസൂത്രണ ബോര്‍ഡ് വിശദമായ മറ്റൊരു പഠനവും നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.