Connect with us

Covid19

കൊവിഡ്: 'ബ്രിക്‌സ്' അവലോകന യോഗത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പങ്കെടുക്കും

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വൈറസ് വ്യാപനത്തിന്റെ നിലവിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായുള്ള “ബ്രിക്‌സ്” വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ഇന്ത്യ പങ്കെടുക്കും. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറാണ് വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സിലുള്ളത്. റഷ്യയാണ് നിലവില്‍ ബ്രിക്‌സിന്റെ അധ്യക്ഷന്‍. തങ്ങളുടെ വിദേശകാര്യ മന്ത്രി വാങ് യില്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ് ഷുവാങ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷാവസാനത്തില്‍ ചൈനയിലെ വുഹാന്‍ സിറ്റിയില്‍ ഉത്ഭവിച്ച സാര്‍സ്-കൊവ്-2 വൈറസ് ലോകത്താകെ രണ്ടുലക്ഷത്തിലധികം പേരെ കൊലപ്പെടുത്തിക്കഴിഞ്ഞു. 30 ലക്ഷത്തില്‍ പരമാളുകളെ രോഗം ബാധിച്ചിട്ടുണ്ട്. ജോണ്‍സ് ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റിയുടെ കണക്ക് പ്രകാരമാണിത്.

---- facebook comment plugin here -----