Eduline
കരിയർ വിൻഡോ: ചൊവ്വാഴ്ച്ച ഹ്യൂമാനിറ്റീസിന്റെ സാധ്യതകൾ ചർച്ച ചെയ്യുന്നു

മലപ്പുറം | ലോക്ക്ഡൗണ്‍ കാരണം വീട്ടിലിരിക്കുന്ന ഹയര്‍സെക്കൻഡറി വിദ്യാര്‍ഥികള്‍ക്ക് “കരിയര്‍ വിന്‍ഡോ” ഓണ്‍ലൈന്‍ കരിയർ പ്രോഗ്രാം പദ്ധതിയുമായി എസ് എസ് എഫ്. മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയാണ് വിദ്യാര്‍ഥികള്‍ക്കായി ലൈവ് ക്ലാസൊരുക്കുന്നത്. ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് പ്രോഗ്രാം. ലിങ്ക്: https://www.youtube.com/c/SSFMALAPPURAMEAST
ചൊവ്വാഴ്ച ഹ്യൂമാനിറ്റീസിന്റെ സാധ്യതകളെക്കുറിച്ച് വെഫി ട്രെയിനർ അബ്ദുസ്സമദ് മലപ്പുറം സംസാരിക്കും. അവസാന ദിവസമായ ഏപ്രിൽ 30 ന് കൊമെഴ്സാണ് ചർച്ചാ വിഷയം. സി കെ എം റഫീഖ് ചുങ്കത്തറ ചർച്ച നയിക്കും. രാവിലെ പത്ത് മുതലാണ് പ്രോഗ്രാം.
ഓരോരുത്തര്‍ക്കും അവരവരുടെ വീടുകളില്‍ ഇരുന്നു തന്നെ ക്ലാസില്‍ പങ്കെടുക്കാം. എല്ലാവരും ഒരുമിച്ചു വരുമ്പോള്‍ ക്ലാസ്‌മുറി പോലെ സംഘടിതമായിരിക്കും ഈ ഓണ്‍ലൈന്‍ പ്രോഗ്രാമും. പല കോണുകളില്‍ ഇരുന്ന് ഓരോരുത്തരും ചേരുന്നതോടെ അതൊരു കൂട്ടായ്മയാകും. അതുവഴി ഓണ്‍ലൈനിലൂടെ തന്നെ ക്ലാസുകള്‍ കേള്‍ക്കാം, സംശയങ്ങള്‍ തീര്‍ക്കാം.