Connect with us

Saudi Arabia

കൊവിഡ് 19: സഊദിയില്‍ അഞ്ച് പേര്‍ കൂടി മരിച്ചു; പുതുതായി 1,289 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Published

|

Last Updated

ദമാം  | സഊദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 18,811 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 1,289 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. അഞ്ച് പേര്‍ കൂടി മരണപ്പെടുകയും ചെയ്തതോടെ മരണ സംഖ്യ 144 ആയി

മരണ നിരക്കിലും രോഗബാധിതരുടെ എണ്ണത്തിലും ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സഊദി അറേബ്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . രോഗബാധിതരില്‍ 174 പേര്‍ക്ക് കൊവിഡ് ഭേദമായതോടെ രോഗമുക്തിനേടിയവരുടെ എണ്ണം 2,531 ആയി . മക്കയില്‍ രണ്ട് സ്വദേശികളും മൂന്ന് വിദേശികളുമാണ് മരണപ്പെട്ടത് . 16,136 പേര്‍ ചികിത്സയില്‍ കഴിയുകയാണെന്നും ഇവരില്‍ 117 പേരുടെ നില ഗുരുതരമായതിനാല്‍ തീവ്ര പരിചരണത്തില്‍ കഴിയുകയാണെന്നും വക്താവ് പറഞ്ഞു

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം ഫീല്‍ഡ് ടെസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതോടെയാണ് കൂടുതല്‍ രോഗ ബാധിതരെ കണ്ടെത്താന്‍ കഴിഞ്ഞത് .ജിദ്ദ (294), മക്ക (218), മദീന (202), റിയാദ് (178), ബൈഷ് (126),ജുബൈല്‍ (107), അല്‍ ഖോബാര്‍ (50), അല്‍ ഹുഫൂഫ് (37), ദമാം (26), അല്‍സുല്‍ഫി (11), അല്‍ ഖത്തീഫ് (7),ത്വാഇഫ് (5), അല്‍ ബഹ (5), ബുറൈദ (4), തബൂക്ക് (4), ഹായില്‍ (3), അല്‍ മുസാഹ്മിയ (2), സകക (1), ദൗമ ത്തുല്‍ ജന്ദല്‍ (1), യാമ്പു (1),അബഹ (1), ഖമിസ് മുഷൈത് (1), അല്‍തുവാല്‍ (1), ജിസാന്‍ (1), സാജിര്‍ (1) , അല്‍ദര്‍ഇയ്യ (1), അല്‍ഖര്‍ജ് (1) എന്നിവയാണ് പുതുതായി രോഗം സ്ഥിരികരിച്ച പ്രദേശങ്ങള്‍

Latest