Connect with us

Covid19

ചൈനയില്‍ നിന്ന് ഇന്ത്യ റാപ്പിഡ് പരിശോധന കിറ്റുകള്‍ വാങ്ങിയത് ഇരട്ടിയിലധികം വില നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി | പരിശോധന ഫലം വിശ്വാസ യോഗ്യമല്ലെന്ന് കണ്ട് ഒഴിവാക്കിയ കൊവിഡ് 19 റാപ്പിഡ് പരിശോധന കിറ്റുകള്‍ ചൈനയില്‍ നിന്ന് വാങ്ങാന്‍ ഇന്ത്യ നല്‍കിയത് ഇരട്ടിവില. മാട്രിക്‌സ് എന്ന കമ്പനി ഒരു കിറ്റിന് 245 രൂപ നിരക്കിലായിരുന്നു ചൈനയില്‍ നിന്ന് കിറ്റ് ഇറക്കുമതി ചെയ്തത്. വിതരണക്കാരായ റിയല്‍ മെറ്റബോളിക്‌സ്, ആര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവര്‍ ഇത് കേന്ദ്ര സര്‍ക്കാറിന് നല്‍കിയതാകട്ടെ 600 രൂപ നിരക്കില്‍. കിറ്റുകള്‍ ഇറക്കുമതി ചെയ്ത കമ്പനിയും കിറ്റുകളുടെ ഇന്ത്യയിലെ വിതരണക്കാരും തമ്മില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിയമപോരാട്ടം ആരംഭിച്ചതോടെയാണ് കൊള്ള പുറത്തായതെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു.

മാട്രിക്‌സ് ഇറക്കുമതി ചെയ്ത കിറ്റുകളുടെ ഇന്ത്യയിലെ വിതരണക്കാര്‍ തങ്ങള്‍ മാത്രമാണെന്നും ഷാന്‍ ബയോടെക് എന്ന കമ്പനി ഇതേ കിറ്റുകള്‍ തമിഴ്‌നാട് സര്‍ക്കാറിന് വിതരണം ചെയ്തത് കരാര്‍ വ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി റിയല്‍ മെറ്റബോളിക്‌സ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചതോടെയാണ് കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുകയായിരുന്നു.

റിയല്‍ മെറ്റബോളിക്‌സ്, ആര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ കമ്പനികള്‍ മുഖേനയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചൈനയില്‍നിന്ന് റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് കിറ്റുകള്‍ ഇറക്കുമതി ചെയ്തത്. സര്‍ക്കാറിനു വേണ്ടി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ആണ് അഞ്ച് ലക്ഷം കിറ്റുകള്‍ക്ക് ചൈനീസ് കമ്പനിയായ വോണ്‍ഡ്‌ഫോക്ക് ഓര്‍ഡര്‍ നല്‍കിയത്. മാര്‍ച്ച് 27ന് ആയിരുന്നു ഇത്. തമിഴ്‌നാട് സര്‍ക്കാറും 600 രൂപക്ക് കിറ്റുകള്‍ വാങ്ങി.

എന്നാല്‍ മാട്രിക്‌സ് ഇറക്കുമതി ചെയ്ത കിറ്റുകളുടെ ഇന്ത്യയിലെ വിതരണക്കാര്‍ തങ്ങള്‍ മാത്രമാണെന്നും ഷാന്‍ ബയോടെക് എന്ന കമ്പനി ഇതേ കിറ്റുകള്‍ തമിഴ്‌നാടിന് വിതരണം ചെയ്തത് കരാര്‍ വ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി റിയല്‍ മെറ്റബോളിക്‌സ് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അമിതലാഭം ഈടാക്കിയാണ് കമ്പനികള്‍ ഇടപാട് നടത്തിയതെന്ന് കണ്ടെത്തിയ കോടതി കിറ്റുകളുടെ വില 400 രൂപയ്ക്ക് താഴെയാക്കി കുറയ്ക്കാന്‍ ആവശ്യപ്പെട്ടു.

ജനങ്ങളുടെ ആരോഗ്യ സുരക്ഷയുടെ കാര്യത്തില്‍ അത്യന്തം ആശങ്കാജനകമായ സാഹചര്യമാണുള്ളത്. കോവിഡ് മഹാമാരി നിയന്ത്രണവിധേയമാണെന്ന് ഉറപ്പുവരുത്താനും ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനും സര്‍ക്കാരും ആരോഗ്യസംവിധാനങ്ങളും ശ്രമിക്കുകയാണ്. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ പരിശോധനാ കിറ്റുകള്‍ ലഭ്യമാക്കണമെന്നുംസ്വകാര്യ കമ്പനികളുടെ നേട്ടത്തേക്കാള്‍ സമൂഹത്തിന്റെ താല്‍പര്യമാണ് പ്രധാനമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഐ സി എം ആര്‍ 528795 രൂപയായിരുന്നു ടെസ്റ്റ് കിറ്റുകളുടെ വിലയുടെ പരിധി നിശ്ചയിച്ചിരുന്നത്. കാര്യക്ഷമത, കൃത്യത തുടങ്ങി ഉയര്‍ന്ന സാങ്കേതിക സവിശേഷതകള്‍ ഉള്ള കിറ്റുകളാണെന്ന് ഉറപ്പുവരുത്തുന്നതിനാണ് കൂടിയ വില നിശ്ചയിച്ച് കിറ്റുകള്‍ക്ക് ടെണ്ടര്‍ നല്‍കിയതെന്നാണ് ഐ സി എം ആറിന്റെ നിലപാട്.

അതേസമയം, ഇറക്കുമതി ചെയ്ത കിറ്റുകള്‍ ഗുണനിലവാരമില്ലാത്തതാണെന്നും പരിശോധനാഫലം തെറ്റാണെന്നും വ്യക്തമായതിനെ തുടര്‍ന്ന് കേരളമടക്കം നിരവധി സംസ്ഥാനങ്ങള്‍ കിറ്റുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയിരുന്നു. തുടര്‍ന്ന് ഐ സി എം ആര്‍ കിറ്റുകളുടെ ഗുണമേന്‍മാ പരിശോധന നടത്തുകയും ഇവ ഉപയോഗയോഗ്യമല്ലെന്നു കണ്ടെത്തുകയും ചെയ്തു. വിതരണം ചെയ്ത കിറ്റുകള്‍ ഉപയോഗിക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു.

 

 

---- facebook comment plugin here -----

Latest