Connect with us

Covid19

കൊവിഡ് ഭീതിക്കിടയിലും പൗരത്വ പ്രതിഷേധക്കാരെ വേട്ടയാടി കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത ഗര്‍ഭിണിയായി യുവതിയെ കൊവിഡ് ഭീതിക്കിടയിലും പാര്‍പ്പിച്ചിരിക്കുന്നത് തിങ്ങി നിറഞ്ഞ ജയിലില്‍. ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ 27ാകരിയായ ഗവേഷക വിദ്യാര്‍ഥി സഫൂറ സര്‍ഗാറിനെ ഏപ്രില്‍ പത്തിനാണ് അറസ്റ്റ് ചെയ്യുന്നത്. ജയിലുകളില്‍ കഴിയുന്ന പലരെയും കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിട്ടയക്കാന്‍ കോടതി നിര്‍ദേശിക്കുമ്പോഴാണ് യു എ പി എ ചുമത്തി ശാരീരിക അവശതകളുള്ള ഇവരെ ഡല്‍ഹിയിലെ തിങ്ങി നിറഞ്ഞ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

ജാമിഅ കോഡിനേഷന്‍ കമ്മിറ്റി പൗരത്വ നിയമത്തിനെതിരായ സംഘടിപ്പിച്ച സമരത്തില്‍ സഹകരിച്ചു എന്നതിനാണ് സഫൂറയെ യു എ പി എ പോലുള്ള ഗുരുതരമായ കുറ്റം ചുമത്തി ജയിലില്‍ അടച്ചിരിക്കുന്നത്. ഫ്രെബ്രുവരിയില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി വംശഹത്യയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. സഫൂറ മിടുക്കിയായ വിദ്യാര്‍ഥത്ഥിയായിരുന്നുവെന്നാണ് സുഹൃത്തുക്കളും അധ്യാപകരും പറയുന്നത്. ഇവരുടെ വിദ്യാഭ്യാസ നേട്ടങ്ങളും ആരോഗ്യ സ്ഥിതിയും കോടതി കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.
സഫൂറയെ അറസ്റ്റ് ചെയ്യുമ്പോള്‍ ബോധക്ഷയം സംഭവിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നെന്ന് ഭര്‍ത്താവ് പറഞ്ഞു. ലോക് ഡൗണ്‍ ആയതോട് കൂടി സഫൂറ വീട്ടില്‍ തന്നെ ഇരിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ മാനുഷിക പരിഗണന പോലും ഇല്ലാതെ 18 കുറ്റങ്ങളാണ് സഫൂറ സര്‍ഗാറിനു നേരെ ചുമത്തിയിരിക്കുന്നത്. ആയുധങ്ങള്‍ കൈവശം വെക്കുക, കലാപത്തിന് ആഹ്വാനം ചെയ്യുക, കൊലപാതക ശ്രമം, അക്രമത്തിന് പ്രേരണ തുടങ്ങിയവയും ഇതില്‍പ്പെടും. ജാഫറാബാദില്‍ സ്ത്രീകളെയും കുട്ടികളെയുംസമരത്തിലേക്ക് നയിച്ചു എന്നതിനും ഇവരുടെ പേരില്‍ കേസുണ്ട്. കോടതിയില്‍ നിന്ന് ഈ കേസില്‍ ജാമ്യം ലഭിച്ചിരുന്നെങ്കിലും മറ്റ് കുറ്റകൃത്യങ്ങള്‍ ചുമത്തി സഫൂറയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഇവരുടെ അഭിഭാഷകന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest