Connect with us

Kerala

ഇളവുകളില്ല; കോട്ടയത്തെ സ്ഥിതി ആശങ്കാജനകം: ജില്ലാ കലക്ടര്‍

Published

|

Last Updated

കോട്ടയം | ഞായറാഴ്ച അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച കോട്ടയത്തെ സ്ഥിതി ആശങ്കാജനകമെന്ന് ജില്ലാ കലക്ടര്‍ പി കെ സുധീര്‍ ബാബു. ജില്ലയില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ ഇല്ലെന്നും അവശ്യ വസ്തുക്കളും മരുന്നുകടകളും മാത്രം തുറക്കുമെന്നും കളക്ടര്‍ അറിയിച്ചു. ഹോട്ട് സ്‌പോട്ടുകളില്‍ സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല.

വിജയപുരം, പനച്ചിക്കാട്, തലയോലപ്പറമ്പ്, വെള്ളൂര്‍, കിടങ്ങൂര്‍, അയ്മനം, മണര്‍കാട് പഞ്ചായത്തുകള്‍ തീവ്രബാധിത പ്രദേശങ്ങളുടെ പട്ടികയിലാണ്. കോട്ടയം മുനിസിപ്പാലിറ്റിയിലെ അഞ്ച് വാര്‍ഡുകളും തീവ്രബാധിത പ്രദേശങ്ങളുടെ പട്ടികയിലുണ്ട്.
അഞ്ചുപേര്‍ക്കാണ് ഇന്നുമാത്രം കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി