Connect with us

National

'ഈ ഘട്ടത്തില്‍ ഇത്തരമൊരു നടപടി ആവശ്യമില്ലായിരുന്നു'; കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ മരവിപ്പിച്ചതിനെതിരെ മന്‍മോഹന്‍ സിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഡിയറന്‍സ് അലവന്‍സ് (ഡിഎ), ഡിയര്‍നെസ് റിലീഫ് (ഡിആര്‍) എന്നിവ 2021 ജുലൈ വരെ വര്‍ധിപ്പിക്കില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇത്തരമൊരു ഘട്ടത്തില്‍ ഇത്തരമൊരു നടപടി അനാവശ്യമാണെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു.

ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ ജീവനക്കാരേയും സായുധ സേനാംഗങ്ങളേയും ബുദ്ധിമുട്ടിക്കേണ്ട ആവശ്യമില്ലെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു- സിംഗ് പറഞ്ഞു.

2021 ജൂലൈ വരെ 48 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 65 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഡി ആര്‍ വര്‍ധനവ് മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. വര്‍ധനവ് തടഞ്ഞുവെക്കുമ്പോള്‍ നിലവിലെ നിരക്കില്‍ ഡി എയും ഡി ആറും നല്‍കുന്നത് തുടരും. നടപ്പു സാമ്പത്തിക വര്‍ഷത്തിലും 2021-22 വര്‍ഷത്തിലും 37,530 കോടി രൂപയും ഈ തവണകള്‍ മരവിപ്പിക്കുന്നതിലൂടെ മിച്ചം ഉണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

കേന്ദ്ര തീരുമാനത്തിനെതിരെ നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

---- facebook comment plugin here -----

Latest