Connect with us

Kerala

സ്പ്രിന്‍ക്ലര്‍: ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹം; സര്‍ക്കാറിന് അന്തസ്സുണ്ടെങ്കില്‍ കരാര്‍ റദ്ദാക്കണം- ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | സ്പ്രിന്‍ക്ലര്‍ കരാറില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഉന്നയിച്ച എല്ലാ കാര്യങ്ങളും അതീവ് ഗൗരവ സ്വഭാവത്തിലുള്ളതാണെന്ന് ഉത്തരവിലൂടെ വ്യക്തമായിരിക്കുകയാണെന്ന് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം മുന്നോട്ടുവച്ച അഞ്ചു കാര്യങ്ങങ്ങളില്‍ തീര്‍പ്പുണ്ടായിരിക്കുകയാണ്. ഡാറ്റയുടെ സുരക്ഷിതത്വം വളരെ പ്രധാനമാണെന്നതാണ് അതിലൊന്ന്. വ്യക്തിയുടെ സമ്മത പ്രകാരം മാത്രമെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കാന്‍ പാടുള്ളൂ, സര്‍ക്കാറിന്റെ ചിഹ്നവംു എംബ്ലവും ഉപയോഗിച്ച് സ്പ്രിന്‍ക്ലര്‍ കമ്പനി പ്രചാരണം നടത്തരുത്ത്, വ്യക്തിഗത വിവരങ്ങളുടെ രഹസ്യാത്മകത സൂക്ഷിക്കണം, ശേഖരിച്ച ഡാറ്റകള്‍ നേരിട്ടോ അല്ലാതെയോ കൈമാറരുത് എന്നിവയാണ് അത്. തങ്ങള്‍ ഉന്നയിച്ച 95 ശത്മാനം കാര്യങ്ങളും ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാറിന് അന്തസ്സുണ്ടെങ്കില്‍ കരാര്‍ റദ്ദാക്കണം.

മൂന്നാഴ്ചക്കു ശേഷം കേസ് വീണ്ടും കോടതി പരിഗണിക്കുമ്പോള്‍ കൂടുതല്‍ കാര്യങ്ങളിലേക്കു പോകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.