Connect with us

Covid19

എക്‌സൈസ് ഉദ്യോഗസ്ഥന്റെ ഒത്താശയില്‍ അധ്യാപിക അതിര്‍ത്തി കടന്നു

Published

|

Last Updated

കല്‍പ്പറ്റ | കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക എക്‌സൈസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കര്‍ണാടകയില്‍ നിന്ന് വയനാട് അതിര്‍ത്തി കടന്ന് കേരളത്തിലെത്തി. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലത്തിലെ അധ്യാപികയാണ് തിരുവനന്തപുരം റൂറല്‍ നാര്‍ക്കോട്ടിക് ഡി വൈ എസ് പി അനുവദിച്ച പാസുമായി അതിര്‍ത്തി കടന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ നിലനില്‍ക്കുമ്പോഴാണ് കല്‍പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് സഹായം ഇവര്‍ക്ക് ലഭിച്ചത്. എക്‌സൈസിന്റെ വാഹനത്തിലാണ് അതിര്‍ത്തി കടന്നത്.

അയല്‍ സംസ്ഥാനത്ത് നിന്നും കേരളത്തിലെത്തണമെങ്കില്‍ അതിര്‍ത്തി ജില്ലയിലെ കലകടറുടെ പാസ് നിര്‍ബന്ധമാണ്. പോലീസിനും എക്‌സൈസിനുമൊന്നും ഇത്തരത്തില്‍ പാസ് അനുവദിക്കാന്‍ അധികാരമില്ല. വയനാട് കലക്ടറെ അറിയിക്കാതെയാണ് അധ്യാപിക അതിര്‍ത്തി കടന്നത്. സംഭവത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

സംഭവത്തില്‍ നാര്‍ക്കോട്ടിക് ഡി വൈ എസ് പിക്കെതിരെയും അധ്യാപികക്കെതിരേയും കേസുണ്ടാകും.

 

 

Latest