Connect with us

Kerala

സ്പ്രിന്‍ക്ലര്‍ വിവാദം: വീഴ്ച സംഭവിച്ചോയെന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ സമതിയെ നിയോഗിച്ചു

Published

|

Last Updated

തിരുവനന്തപുരം  |സ്പ്രിന്‍ക്ലറിന് വിവരങ്ങള്‍ കൈമാറാനുള്ള തീരുമാനത്തില്‍ വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

മുന്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയും കേന്ദ്ര ഐടി സ്‌പെഷല്‍ സെക്രട്ടറിയുമായിരുന്ന എം മാധവന്‍ നമ്പ്യാര്‍ ഐഎഎസ് (റിട്ട), ആരോഗ്യവകുപ്പ് മുന്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐഎഎസ് (റിട്ട) എന്നിവരാണ് സമിതി അംഗങ്ങള്‍. ഒരു മാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

സ്പ്രിന്‍ക്ലറുമായി ഉണ്ടാക്കിയ കരാറില്‍ ജനങ്ങളുടെ വ്യക്തി വിവരങ്ങള്‍ സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങളുണ്ടോയെന്ന് സമിതി പരിശോധിക്കും. കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നും സമതി പരിശോധിക്കും.